Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flood Relief

പ്ര​ള​യ​ദു​രി​താ​ശ്വാ​സം; ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തി​ന് ന​ന്ദി അ​റി​യി​ച്ച് നേ​പ്പാ​ൾ

കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തി​ന് ന​ന്ദി അ​റി​യി​ച്ച് നേ​പ്പാ​ൾ. നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബ​ലേ​ന്ദ്ര ഷാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷി​സി​ർ ഖ​നാ​ലു​മാ​ണ് ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി അ​റി​യി​ച്ച​ത്. പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ​ക്കും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​നും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷി​സി​ർ ഖ​നാ​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു.

ഈ ​ദു​ഷ്ക​ര​മാ​യ വേ​ള​യി​ൽ ഇ​ന്ത്യ​യു​ടെ ദ്രു​ത​ഗ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ത്തി​ന്‍റെ​യും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും ക​രു​ത്തി​നെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മി​ന്ന​ൽ​പ്ര​ള​യം വ​ൻ​നാ​ശം വി​ത​ച്ച നേ​പ്പാ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര ​സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് ഇ​ന്ത്യ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. താ​ത്കാ​ലി​ക ടെ​ന്‍റു​ക​ൾ, ക​മ്പി​ളി, ശു​ചി​ത്വ കി​റ്റു​ക​ൾ, സോ​ളാ​ർ വി​ള​ക്കു​ക​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ​യ​ട​ക്കം പ​ത്ത് ട​ൺ സാ​മ​ഗ്രി​ക​ൾ നേ​പ്പാ​ളി​ലേ​ക്ക് അ​യ​ച്ച​താ​യും ഇ​ന്ത്യ നേ​പ്പാ​ളി​നൊ​പ്പ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും സ​ഹാ​യ​ത്തി​നു​മാ​യി നേ​പ്പാ​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു വി​മാ​നം അ​യ​ച്ചി​ട്ടു​ണ്ട്. ഇ​നി ര​ണ്ട് വി​മാ​ന​ങ്ങ​ൾ കൂ​ടി അ​യ​ക്കു​മെ​ന്നും വ്യോ​മ​സേ​ന അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ളും നേ​പ്പാ​ളി​ലേ​ക്ക് അ​യ​ക്കും. നേ​പ്പാ​ളി​ലെ ടി​ബ​റ്റ​ൻ അ​തി​ർ​ത്തി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ഇ​തു​വ​രെ നൂ​റോ​ളം പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. കാ​ണാ​താ​യ​വ​രി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 133 തീ​ർ​ഥാ​ട​ക​രു​മു​ണ്ട്. കൈ​ലാ​സ മാ​ന​സ​രോ​വ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Latest News

Corehub Up